രാഹുല്‍ ഗാന്ധി ആ പഴയ പേരില്‍ നിന്നും മാറിയിട്ടില്ല; മുഖ്യമന്ത്രി


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതിലാണ് രാഹുല്‍ ഗാന്ധിക്ക് പ്രയാസമെന്നായിരുന്നു വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ നേരത്തെ പേരില്‍ നിന്ന് മാറിയിട്ടില്ല. കോണ്‍ഗ്രസിന് ഒരു മാറ്റവുമുണ്ടായിട്ടില്ല. കേരളത്തില്‍ തനിക്കെതിരെ സംസാരിക്കുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ജയിലെന്ന് കേട്ടാല്‍ പേടിക്കുന്നവരല്ല സിപിഐഎമ്മുകാര്‍. ജയിലും കേന്ദ്ര ഏജന്‍സിയെയും കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിയെ വിമര്‍ശിച്ച മുഖ്യമന്ത്രി ബഹുമാന്യരായ വ്യക്തികളെ ഇഡി അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇഡി മൊഴിയെടുക്കാന്‍ വിളിച്ച് മണിക്കൂറുകളോളം ഇരുത്തുന്നു. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാന്‍ അവസരം ഉണ്ടാക്കി നല്‍കുകയാണ്.

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ജനാധിപത്യ വ്യവസ്ഥക്ക് കോട്ടം തട്ടും. ഇലക്ട്രല്‍ ബോണ്ടിലൂടെ വലിയ അളവിലുള്ള പണം ബിജെപി കൈക്കലാക്കി. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താന്‍ ഈ പണം ഉപയോഗിക്കുന്നു. ഒരു മാപ്പുസാക്ഷിയുടെ മൊഴി പ്രകാരമാണ് അരവിന്ദ് കെജ്‌രിവാളിനെ ജയിലിലാക്കിയത്. ശരത് ചന്ദ്ര റെഡ്ഡിയുടെ കുടുംബത്തിന്റെ നാല് കമ്പനികള്‍ 55 കോടി രൂപ ഇലക്ട്രല്‍ ബോണ്ടായി ബിജെപിക്ക് നല്‍കി. ബോണ്ടിന് പുറമെ ശരത് ചന്ദ്ര റെഡ്ഡി കെജ്‌രിവാളിനെതിരെ മൊഴി നല്‍കി. കെജ്‌രിവാളിനെതിരെയുള്ള കേസ് ഉയര്‍ത്തിക്കൊണ്ട് വന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

article-image

dfszdfdfsadfsdfs

You might also like

Most Viewed