മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി
കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. കോന്നി മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തിൽ രോഗികൾ ഉണ്ടായിരുന്നില്ല.
10 മിനിറ്റോളം പരിഭ്രാന്തി സൃഷ്‌ടിച്ച് പന്നി പുറത്തേക്ക് ഓടി. പൂർണ്ണമായും പ്രവർത്തനമാരംഭിക്കാത്ത കോന്നി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ ബ്ലോക്കിലാണ് പാഞ്ഞുകയറിയത്. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനെ തുടർന്നാണ് പന്നി പുറത്തേക്ക് പോയത്. വിഷയവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ വിശദീകരണം നൽകിയില്ല.
asasadsadsadsasasads