പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി; 9 വോട്ടുകൾ ചെയ്തപ്പോൾ വിവിപാറ്റിൽ 10 സ്ലിപ്പുകൾ


പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്.

കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്.ഏപ്രിൽ 17നാണ് മോക് പോളിംഗ് നടന്നത്. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോൾ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

article-image

adswasdsdsvdfsvfsvds

You might also like

Most Viewed