കു­ഞ്ഞ­ന­ന്തന്‍ മ­രി­ക്കു­ന്ന­തി­ന് ഒ­രാഴ്­ച മു­മ്പ് ജ­യി­ലില്‍ വി­വി­ഐ­പിയെത്തി; ദുരൂഹത ആവർത്തിച്ച് കെ.എം.ഷാജി


കോ­ഴി­ക്കോട്:

ടി.പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സ് പ്ര­തി പി.കെ.കു­ഞ്ഞ­നന്ത­ന്‍റെ മ­ര­ണ­ത്തില്‍ വീണ്ടും ആ­രോ­പ­ണ­വു­മാ­യി മുസ്‌ലീം ലീഗ് നേതാവ് കെ.എം.ഷാജി. കു­ഞ്ഞ­ന­ന്തന്‍ മ­രി­ക്കു­ന്ന­തി­ന് ഒ­രാഴ്­ച മു­മ്പ് ക­ണ്ണൂര്‍ ജ­യി­ലില്‍ ഒ­രു വി­വി­ഐ­പി സ­ന്ദര്‍ശ­നം ന­ട­ത്തി­യി­രു­ന്നെ­ന്ന് ഷാ­ജി പറഞ്ഞു. ഈ സ­ന്ദര്‍­ശ­ന­വു­മാ­യി കു­ഞ്ഞ­നന്ത­ന്‍റെ മ­ര­ണ­ത്തിന് ബ­ന്ധ­മു­ണ്ടെ­ന്നാ­ണ് ആ­രോ­പ­ണം. പേരാമ്പ്രയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഷാജി. ആ വിവിഐപി ആരെന്ന് പിന്നീട് വ്യക്തമാക്കും. ത­നി­ക്കെ­തി­രേ കേ­സെ­ടു­ത്ത ശേ­ഷം ബാ­ക്കി കാ­ര്യ­ങ്ങള്‍ പ­റ­യാ­മെന്നും ഷാ­ജി വെല്ലു­വി­ളിച്ചു.

സിപിഎം പ്രതിക്കൂട്ടിലായ പല കേസുകളിലെയും പ്രതികൾ ആത്മഹത്യ ചെയ്യുന്നതിൽ ദുരൂഹതയുണ്ടെന്നും ഷാജി ആവർത്തിച്ചു. ടി.പി കേസിൽ നേതാക്കളിലേക്ക് എത്താൻ കഴിയുന്ന ഏക കണ്ണിയായ പി.കെ.കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഷാജി നേരത്തേയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കു­ഞ്ഞ­നന്ത­ന്‍റെ കു­ടും­ബം അട­ക്കം ഇ­ത് നി­ഷേ­ധി­ച്ചുകൊണ്ട് രംഗത്തുവന്നു. പരാമർശം തള്ളിയ സിപിഎം ഷാജിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ കേസ് കൊടുക്കാൻ പാർട്ടി തയാറാകാത്ത സാഹചര്യത്തിലാണ് സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് ഷാജി വീണ്ടും രംഗത്തെത്തിയത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed