തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്’: രാഹുൽ മാങ്കൂട്ടത്തിൽ
തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചതിന് പിന്നലെ എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യം ജനങ്ങൾ തോല്പിച്ചു. പിന്നെ കോടതികൾ തോല്പ്പിച്ചു. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്. സത്യാനന്തര കാലത്തെ തോൽവിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഐഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പന്റെ ചിത്രം വച്ച് താൻ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും കെ ബാബു പ്രതികരിച്ചു.
cxcxccxzcx