കുന്നംകുളത്ത് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു കണ്ടെത്തി
കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തു പിടികൂടി. സമീപത്തെ പാടശേഖരത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കുഴിമിന്നലിനോട് സാമ്യമുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ്.
മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് ഇത് എത്തിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവര്‍ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വഡിനെ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയാണ്.
fdfdfdfsdfsdfs