സുരേന്ദ്രനല്ല പ്രധാനമന്ത്രി മോദി തന്നെ വിചാരിച്ചാലും സുൽത്താൻ ബത്തേരി ഗണപതിവട്ടമാവില്ല: ടി സിദ്ദിഖ്


താൻ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്‌തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും സിദ്ദിഖ് വിമർശിച്ചു.

സുരേന്ദ്രനല്ല പ്രധാനമന്ത്രി മോദി തന്നെ വിചാരിച്ചാലും വയനാട്ടിൽ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിർമിക്കുകയാണ് സംഘപരിവാർ അജണ്ട. സുൽത്താൻ ബത്തേരിയുടെ യഥാർത്ഥ പേര് ഗണപതിവട്ടം എന്നാണെന്ന് കെ സുരേന്ദ്രൻ. അക്രമിയുടെ പേരിൽ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ടിപ്പുസുൽത്താൻ കൊള്ളക്കാരൻ, ക്ഷേത്രങ്ങൾ അക്രമിച്ച ആൾ, ഹിന്ദുക്കളെ മതം മാറ്റിയ ആൾ. വയനാട്ടുകാർക്കും, കേരളിയർക്കും ടിപ്പു സുൽത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് ടിപ്പുവിൻ്റെ പുറകെ പോകുന്നത്. രാഹുൽ ഗാന്ധി യാതൊരു വികസനവും വയനാട്ടിൽ കൊണ്ടുവന്നിട്ടില്ല. താൻ വയനാട്ടിൽ ജയിക്കില്ലെങ്കിൽ എന്തിനാ എൻ്റെ പുറകെ വിവാദവുമായി വരുന്നത്. ടി സിദ്ദിഖിന് വയനാട്ടിലെ സാഹചര്യം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലം സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ. താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സുൽത്താൻ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷുകാരാണ് ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുൽത്താൻ ബത്തേരി ആക്കി മാറ്റിയത്. സുൽത്താന്റെ ആയുധപ്പുര എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണ്.
താൻ എംപിയായാൽ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കുമെന്നും കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

article-image

fghfghfghfghfgfg

You might also like

Most Viewed