കേരള സ്റ്റോറി യഥാര്‍ത്ഥ കഥ’; ഐ എസ് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളുണ്ടെന്നും കെ സുരേന്ദ്രന്‍


‘ദി കേരള സ്‌റ്റോറി’ യഥാര്‍ത്ഥ സംഭവത്തെ കുറിച്ചുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഐ എസ് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളുണ്ടെന്നും ഇന്ന് നടന്നുകൊണ്ടിരിക്കുന്നതും നാളെ നടക്കാനാരിക്കുന്നതുമായി സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘കേരളത്തില്‍ നിന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റിയിട്ടുണ്ട്. പൊന്നാനിയില്‍ കൊണ്ടുപോയി മതംമാറ്റുകയും സിറിയയില്‍ ഐഎസില്‍ ചേരാന്‍ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്നലെയും നടന്നു. ഇന്ന് നടക്കുന്നുമുണ്ട്. നാളെയും നടക്കും. ഇതിനെതിരായണ് ദി കേരള സ്റ്റോറി’. ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

വിവാദങ്ങള്‍ക്കിടയിലും കേരളത്തില്‍ വിവിധ ക്രൈസ്തവ രൂപതകള്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചിരുന്നു. ഇടുക്കി രൂപതയില്‍ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ചിത്രം പ്രദര്‍ശിപ്പിച്ചു. പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തു.

article-image

adsadsadsadsadsadsads

You might also like

Most Viewed