പാനൂര്‍ ബോംബ് സ്ഫോടനം; ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിയത് ഡിവൈഎഫ്ഐ നേതാവ്
പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹി ഷിജാലും കേസിലെ മറ്റൊരു പ്രതിയായ ഷബില്‍ ലാലും ചേര്‍ന്നാണ് ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിയത്. ബോംബ് നിര്‍മാണത്തിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയത് കല്ലിക്കണ്ടിയില്നിന്നാണ് സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
എട്ട് ബോംബുകളാണ് സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തത്.
കൂടുതല്‍ ബോംബുകള്‍ നിര്മിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. പ്രതികള്‍ ബോംബ് നിര്‍മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഡിവൈഎഫ്ഐ കൂനോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
dsfg