ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലൻ
ആലപ്പുഴ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തള്ളി ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ലെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.
വ്യക്തിഹത്യ നടത്താൻ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് ഗോകുലം ഗോപാലൻ വ്യക്തമാക്കി.
xzxzxxzxzx