മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു
പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറൽ താരവുമാണ് ജയേഷ്.
ചലച്ചിത്ര താരങ്ങളായ ജോജു ജോർജ്, ബിജു മേനോൻ, ഷമ്മി തിലകൻ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധേയൻ ആകുന്നത്. സ്റ്റേജ് ഷോയിലും നിറസാന്നിധ്യം ആയിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
afdfsdfgdfdf