ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന; ഗുജറാത്തില്‍ 7 പേർ അറസ്റ്റിൽ


ലാഭം കൂട്ടാന്‍ മട്ടന്‍ എന്ന പേരില്‍ ബീഫ് സമൂസ വില്‍പന നടത്തിയതിന് ഗുജറാത്തില്‍ ഏഴ് പേർ അറസ്റ്റിൽ. ഗോവധ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടയിൽ വിൽക്കുന്ന മട്ടൺ സമൂസയിൽ ലാഭം നേടുന്നതിനായി വിലകുറഞ്ഞ ബീഫ് നിറച്ചെന്നാണ് ആരോപണം.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വഡോദരയിലെ പാനിഗേറ്റ് ഏരിയയിലെ ഹുസൈനി സമൂസ കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 113 കിലോ ഇറച്ചിയാണ് പിടികൂടിയത്. തുടർന്ന് ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് പശുവിൻ്റെ ഇറച്ചിയാണെന്ന് സ്ഥിരീകരിച്ചത്.ഉടമകളായ യൂസഫ് ഷെയ്ഖ്, നയീം ഷെയ്ഖ് എന്നിവരെയും അവരുടെ നാല് തൊഴിലാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇമ്രാൻ ഖുറേഷി തങ്ങൾക്ക് ബീഫ് നൽകിയിരുന്നതായി ഉടമകൾ വെളിപ്പെടുത്തി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഖുറേഷിയെ അറസ്റ്റ് ചെയ്തു.

പശുവിൻ്റെ മാംസം ഉപയോഗിച്ച് ചിലർ വീട്ടിൽ നിന്ന് സമൂസ വിൽക്കുന്നതായി വിവരം ലഭിച്ചതായും 61 കിലോ പാകം ചെയ്ത സമൂസ, 113 കിലോ ബീഫ്, 152 കിലോ സമൂസ എന്നിവ പിടിച്ചെടുത്തതായും വഡോദര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പന്ന മോമയ പറഞ്ഞു. ഞങ്ങൾ മെറ്റീരിയൽ ഫോറൻസിക് ലാബിലേക്ക് അയച്ചു അത് പശുവിൻ്റെ മാംസമാണെന്ന് സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

article-image

acsccca

You might also like

  • Lulu Exchange
  • Straight Forward

Most Viewed