കേരള സ്‌റ്റോറി പ്രദർശിപ്പിച്ചത് പ്രണയക്കെണിയിൽ അവബോധം സൃഷ്ടിക്കാൻ’; സീറോ മലബാർ സഭ
വിവാദ സിനിമ കേരള സ്‌റ്റോറി പ്രദർശിപ്പിച്ചതിൽ വിശദീകരണവുമായി സീറോ മലബാർ സഭ. മതസ്പർദ ഉണ്ടാക്കാനോ ചേരിതിരിവ് ഉണ്ടാക്കാനോ ലക്ഷ്യമിട്ടല്ല ചിത്രം പ്രദർശിപ്പിച്ചതെന്ന് സീറോ മലബാർ സഭ വാക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. കുട്ടികൾക്കിടയിൽ പ്രണയക്കെണിയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ചിത്രം പ്രദർശിപ്പിച്ചതിന്റെ ലക്ഷ്യമെന്ന് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.
‘സെൻസർ പ്രദർശനനുമതി നൽകിയ ചിത്രമാണ് കേരള സ്റ്റോറി. തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും വന്ന സിനിമയാണ്. എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന് മറ്റുള്ളവരല്ലല്ലോ തീരുമാനിക്കുന്നത്. ഇതിന് പിന്നിൽ വർഗീയ ചേരിതിരിവ് ഉണ്ടക്കാനോ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോ സഭയ്ക്കില്ല. അതിനാൽ ഇത് വിവാദമാക്കി വളർത്തിക്കൊണ്ടു പോകരുത്’ ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.
NBNVBNVBV