പത്മജയുടേത് തരംതാണ പ്രവൃത്തി, അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല'; മുരളീധരൻ
പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ വച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം നൽകിയതിനെതിരെ ആഞ്ഞടിച്ച് സഹോദരനും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. അമ്മയുടെ ഓർമ്മ ദിനത്തിൽ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാൻ പറ്റിയെന്ന് മുരളീധരൻ ചോദിച്ചു.
'അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികൾക്ക് വിട്ടുകൊടുക്കില്ല. ഈ വർഗീയ ശക്തികളെ ഞങ്ങൾ തൃശ്ശൂരിൽ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നു' മുരളീധരൻ പറഞ്ഞു. കെ കരുണാകരൻ്റെ സ്മൃതി മണ്ഡപത്തോട് ചേർന്ന് തയ്യാറാക്കിയ വേദിയിൽ വച്ചായിരുന്നു അംഗത്വവിതരണം നടത്തിയത്.
DSCDSDS