പാനൂർ ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിന് ബന്ധമില്ല; എം.വി. ഗോവിന്ദൻ

പാനൂർ ബോംബ് സ്‌ഫോടനത്തിൽ സിപിഎമ്മിന് ബന്ധമില്ലെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സ്‌ഫോടനത്തിൽ മരിച്ച ഷെറിലിന്‍റെ വീട്ടിൽ സിപിഎം നേതാക്കൾ എത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ല. പാർട്ടി സഖാക്കളെ തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് പാനൂരിൽ സ്‌ഫോടനത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, ലോക്കൽ കമ്മിറ്റി അംഗം അശോകന്‍ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. പാനൂർ സ്‌ഫോടനക്കേസിൽ പോലീസ് പ്രതി ചേർത്തിട്ടുള്ള വ്യക്തിയാണ് മരിച്ച ഷെറിൽ. ഇയാളുൾപ്പെടെ പത്ത് പർക്കാണ് ബോംബ് നിർമാണത്തിൽ പങ്കുണ്ടായിരുന്നതെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ.
sdaff