മസ്കിനെ മറികടന്നു ; അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാമതായി സക്കർബർഗ്


ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല മേധാവി ഇലോൺ മസ്കിനെ മറികടന്ന് മാർക്ക് സക്കർബർഗ്. 2020ന് ശേഷം ആദ്യമായാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ മസ്കിനെ പിന്തള്ളുന്നത്. ബ്ലൂംബർഗ് വെള്ളിയാഴ്ച പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ സക്കർബർഗ് മൂന്നും ഇലോൺ മസ്ക് നാലും സ്ഥാനത്താണ്. മാർച്ചിന്റെ തുടക്കത്തിൽ ഒന്നാമതുണ്ടായിരുന്ന മസ്ക് നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. വിലകുറഞ്ഞ കാറിനായുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ ഓഹരികൾ ഇടിഞ്ഞതാണ് മസ്കിന് തിരിച്ചടിയായത്. മസ്കിന്റെ ആസ്തിയിൽ 48.4 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായപ്പോൾ സക്കർബർഗിന്റേത് 58.9 ബില്യൺ ഡോളർ വർധിച്ചു.

2020 നവംബർ 16ന് ശേഷം ആദ്യമായാണ് സക്കർബർഗ് ആദ്യ മൂന്നിലെത്തുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 187 ബില്യൺ ഡോളറും മസ്കിന്റേത് 181 ബില്യൺ ഡോളറുമാണ്. 223.4 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് ഫാഷൻ കമ്പനിയായ ലൂയിസ് വ്യൂട്ടൻ (എൽ.വി.എം.എച്ച്) സി.ഇ.ഒ ബെർനാഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാമൻ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് തൊട്ടുപിറകിലുണ്ട്. 207.3 ബില്യൺ ഡോളറാണ് ബെസോസിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തുള്ള മൈക്രാസോഫ്റ്റ് ഉടമ ബിൽഗേറ്റ്സിന്റെ സമ്പാദ്യം 153 ബില്യൺ ഡോളറാണ്. സ്റ്റീവ് ബാൽമർ, വാറൻ ബഫറ്റ്, ലാറി പേജ്, ലാറി എല്ലിസൺ, സെർജി ബ്രിൻ എന്നിവരാണ് ആറ് മുതൽ 10 വരെ സ്ഥാനങ്ങളിൽ.

article-image

fgsdfgsdfgsdfs

You might also like

Most Viewed