എസ്ഡിപിഐ പിന്തുണ: മൃദു നിലപാട് സ്വീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് നേതൃത്വം പറയുമ്പോഴും വിഷയത്തില്‍ മൃദു നിലപാട് സ്വീകരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. എസ്ഡിപിഐയെ പ്രകോപിപ്പിക്കുന്ന വിധത്തിലുളള പ്രതികരണങ്ങള്‍ ഒഴിവാക്കാനും യുഡിഎഫ് നേതൃത്വം ജാഗ്രത പുലര്‍ത്തുന്നുണ്ട്. തള്ളിപ്പറഞ്ഞുവെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രഖ്യാപിച്ച പിന്തുണ എസ്ഡിപിഐ പിന്‍വലിച്ചേക്കില്ലെന്നാണ് സൂചന.
എസ്ഡിപിഐയുടെ പരസ്യ പിന്തുണാ പ്രഖ്യാപനത്തില്‍ വെട്ടിലായതോടെയാണ് യുഡിഎഫ് നേതൃത്വം പിന്തുണ വേണ്ടെന്ന് പരസ്യമായിപ്പറഞ്ഞത്. അങ്ങനെ നിലപാട് സ്വീകരിച്ചെങ്കിലും എസ്ഡിപിഐ വോട്ടുകള്‍ തങ്ങള്‍ക്ക് തന്നെ അനുകൂലമാകുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. അതിനാല്‍ കൂടുതല്‍ പ്രകോപന പ്രതികരണങ്ങളിലൂടെ എസ്ഡിപിഐയെ ചൊടിപ്പിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകില്ല. അക്കാര്യത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.
അപ്പോഴും വര്‍ഗീയ കക്ഷിയെന്ന യുഡിഎഫ് പരാമര്‍ശത്തില്‍ എസ്ഡിപിഐക്ക് അമര്‍ഷമുണ്ട്. കൂടിയാലോചനയ്ക്ക് ശേഷം എസ്ഡിപിഐ നേതൃത്വം അതിനു മറുപടി പറയുകയും ചെയ്യും. രാഷ്ട്രീയ സാഹചര്യം വിശദമായി പരിശോധിച്ച ശേഷം പ്രഖ്യാപിച്ച പിന്തുണയായതിനാല്‍ ആ തീരുമാനം പിന്‍വലിക്കേണ്ടതില്ലെന്നാണ് എസ്ഡിപിഐയുടെ വിലയിരുത്തല്‍.
dsfefrdfdfdfs