കോട്ടയത്ത് മുഖ്യമന്ത്രിയുടെ മൈക്ക് മറിഞ്ഞുവീണു


മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് മറിഞ്ഞുവീണു. ചിരിച്ചുകൊണ്ട് പ്രസംഗം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവം തോമസ് ചാഴിക്കാടന്റെ പ്രചാരണ വേദിയിൽ. എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തിയത്. പാല അടക്കം മൂന്നിടത്താണ് മുഖ്യമന്ത്രി പ്രചാരണത്തിന് പങ്കെടുക്കുക.

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ തലയോലപ്പറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. ഇന്ന് രാവിലെ 10-ന് തലയോലപ്പറമ്പിലും ഉച്ചയ്ക്ക്‌ മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കും.

article-image

asasdsdsdsds

You might also like

Most Viewed