കാസർഗോഡ് റിയാസ് മൗലവി വധക്കേസ് വിധി; സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി


കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാരിന്‍റെ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തിയെന്നും അപ്പീലിൽ പറയുന്നു.  

അപ്പീൽ‍ വരും ദിവസങ്ങളിൽ‍ ഹൈക്കോടതി പരിഗണിക്കും. റിയാസ് മൗലവി വധക്കേസിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കികേസിൽ അപ്പീൽ നൽകാൻ അനുമതി നൽകി കഴിഞ്ഞദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. തുടർനടപടികൾക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെയാണ് സർക്കാർ അപ്പീലിന് അടിയന്തര നീക്കം തുടങ്ങിയത്.

article-image

േ്ിേ്ി

You might also like

Most Viewed