കേരളത്തിൽ നാമനിർ‍ദേശപത്രിക സമർ‍പ്പിച്ചത് 290 സ്ഥാനാർ‍ഥികൾ‍


ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 290 സ്ഥാനാർ‍ഥികൾ‍ നാമനിർ‍ദേശപത്രിക സമർ‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ‍ സഞ്ജയ് കൗൾ‍ അറിയിച്ചു. നാമനിർ‍ദേശ പത്രിക സമർ‍പ്പിക്കുന്നതിനുള്ള സമയപരിധി സംസ്ഥാനത്ത് ഇന്ന് അവസാനിച്ചു. ഏറ്റവുമധികം സ്ഥാനാർ‍ഥികൾ‍ പത്രിക സമർ‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്(22). ഏറ്റവും കുറവ് ആലത്തൂർ‍(എട്ട്). മാർ‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിർ‍ദേശ പത്രികാ സമർ‍പ്പണം തുടങ്ങിയത്. പത്രിക സമർ‍പ്പണത്തിന്‍റെ അവസാന ദിവസമായ ഇന്ന് 252 നാമ നിർദേശ പത്രികകളാണ് ലഭിച്ചത്. ആകെ 499 പത്രികകൾ‍ ഇതുവരെ ലഭിച്ചു. വെള്ളിയാഴ്ച സൂക്ഷ്മ പരിശോധന നടത്തും. 

ഏപ്രിൽ‍ എട്ടിന് പത്രിക പിൻ‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ മത്സരരംഗത്തുള്ളവരുടെ അന്തിമ ചിത്രം തെളിയും. തിരുവനന്തപുരം 22, ആറ്റിങ്ങൽ‍ 14, കൊല്ലം 15, പത്തനംതിട്ട 10, മാവേലിക്കര 14, ആലപ്പുഴ 14, കോട്ടയം 17, ഇടുക്കി 12, എറണാകുളം 14, ചാലക്കുടി 13, തൃശൂർ‍ 15, ആലത്തൂർ‍ എട്ട്, പാലക്കാട് 16, പൊന്നാനി 20, മലപ്പുറം 14, കോഴിക്കോട് 15, വയനാട് 12, വടകര 14, കണ്ണൂർ‍ 18, കാസർ‍ഗോഡ് 13 പേരും നാമനിർ‍ദേശപത്രിക സമർ‍പ്പിച്ചു.

article-image

dfsdf

You might also like

Most Viewed