ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം നേതാവ്; നാമനിർദേശ പത്രിക സമർപ്പിച്ചു
ശശി തരൂരിനെതിരെ യൂത്ത് കോൺഗ്രസ് വിമത വിഭാഗം നേതാവ്. ലോക് സഭാ തെരെഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. സ്വതന്ത്രയായി മത്സരിക്കുന്നത് രാജിവച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ. യുവാക്കളെ പാർട്ടി പരിഗണിച്ചില്ല. ഒത്തുതീർപ്പിന് വഴങ്ങില്ല. നാമ നിർദേശ പത്രിക പിൻവലിക്കില്ലെന്നും ഷൈൻ ലാൽ പറഞ്ഞു.
ഇന്നലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈന്‍ ലാല്‍ പ്രാഥമികാംഗത്വം രാജിവെച്ചത്. ഷൈന്‍ ലാലിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷാലിമാറിനെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അഖിലേന്ത്യാ സെക്രട്ടറിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു നടപടി.
dfdfgtdfgdfgdfg