ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കൾ; രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി


വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ബിജെപി പ്രവർത്തകർ ആവേശോജ്ജ്വല സ്വീകരണം നൽകി. വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ നാമനിർദേശപത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി ഇറാനി വയനാട്ടിലെത്തിയത്. രാഹുൽ ഗാന്ധിയെയും ഇൻഡ്യ മുന്നണിയെയും കടന്നാക്രമിച്ചായിരുന്നു സ്മൃതി ഇറാനിയുടെ പ്രസംഗം.

'ഡൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്, എന്താണിത്?' എന്ന് കോൺഗ്രസിനെയും ഇടതുമുന്നണിയെയും പരിഹസിച്ച് സ്മൃതി ഇറാനി ചോദിച്ചു. 'രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യമല്ലേ? രാഹുൽ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യൻ അല്ലേ? ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലലോ? തമിഴ്‌നാട്ടിൽ സിപിഐ, സിപിഐഎം, കോൺഗ്രസ്, മുസ്ലിം ലീഗ് എല്ലാരും ഒരുമിച്ചാണ്. കേരളത്തിൽ എതിർമുഖത്താണ്. മുസ്‌ലിം ലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു'. സ്മൃതി ഇറാനി പറഞ്ഞു.

article-image

dfgsdfgdfgdfg

You might also like

Most Viewed