ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ആക്രമിച്ചത് ഭിക്ഷക്കാരന്‍


ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭിക്ഷക്കാരന് ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു.

article-image

DFDFSASDADSADS

You might also like

Most Viewed