രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെ; കെ.സുരേന്ദ്രൻ


രാഹുൽ ഗാന്ധി മത്സരിക്കുന്നത് തീവ്രവാദികളുടെ പിന്തുണയോടെയാണെന്ന ആരോപണവുമായി കെ സുരേന്ദ്രൻ. തീവ്രവാദ പിന്തുണ മറച്ചു വെക്കാനാണ് യുഡിഎഫ് റാലിയിൽ എസ്ഡിപിഐ കൊടികൾ ഒഴിവാക്കിയത്. വടക്കേ ഇന്ത്യയിലെ ജനങ്ങളിൽ നിന്നും സത്യം മറച്ചുവെക്കാനാണ് കൊടി ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വയനാടിന് സ്ഥിരം എംപിയെ വേണം, അതിനു രാഹുൽ ഗാന്ധി വിജയിക്കരുത്. വയനാട്ടിലെ ജനങ്ങൾ രാഹുലിനെ നന്നായി സ്‌നേഹിച്ചും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അമേഠി വയനാട്ടിൽ ആവർത്തിക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. കോൺഗ്രസ്‌ കുത്തക മണ്ഡലം തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

GYGHFGRTER

You might also like

Most Viewed