ലോക്സഭാ തിരഞ്ഞെടുപ്പ് ; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കേരളത്തിലെ സ്ഥാനാർത്ഥികൾ


ലോക് സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വിവിധ പ്രമുഖ സ്ഥാനാർത്ഥികൾ വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്തനംതിട്ടയിൽ എൻ ഡി എ സ്ഥാനാർത്ഥി അനിൽ ആൻ്റണി പ്രവർത്തകർക്കൊപ്പം എത്തി പത്രിക സമർപ്പിച്ചു. ആലപ്പുഴയിൽ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും പത്രിക സമർപ്പിച്ചു. അനിൽ ആൻ്റണിയ്ക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു കെട്ടിവെയ്ക്കാൻ ആവശ്യമായ പി.സി ജോർജ് എൻ ഡി എ പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ വേദിയിൽ വെച്ച് കൈമാറിയിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്നും പ്രകടനമായി കളക്ടറേറ്റിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്. മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, എംഎൽഎമാരായ വി.കെ. പ്രശാന്ത്, ആൻ്റണി രാജു, കെ. ആൻസലൻ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ചയും പത്രിക നൽകും. വയനാട്ടിൽ എൽഡിഎഫിനായി ആനി രാജ നാമനിർദേശ പത്രിക സമർപ്പിച്ചു. പകൽ 11ന് റോഡ് ഷോ ആയി എത്തിയാണ് ആനി രാജ സിവിൽ സ്‌റ്റേഷനിൽ പത്രിക സമർപ്പിച്ചത്. യുഡിഎഫിനായി രാഹുൽ ഗാന്ധിയും പത്രിക സമർപ്പിച്ചു. എൻഡിഎയുടെ സ്ഥാനാർഥി കെ. സുരേന്ദ്രൻ വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കുക. പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയും നാമനിർദേശ പത്രിക നൽകി. എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക് 30നു പത്രിക നൽകിയിരുന്നു. കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇടുക്കിയിൽ ഇടത് സ്ഥാനാർഥി ജോയ്‌സ് ജോർജും പത്രിക സമർപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎ എം.എം. മണി എന്നിവർക്കൊപ്പം എത്തിയാണ് അദ്ദേഹം നോമിനേഷൻ നൽകിയത്.

ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി. എസ്. സുനിൽകുമാർ നാമനിർദേശ പത്രിക നൽകി. മന്ത്രി കെ. രാജനും എൽഡിഎഫ് നേതാക്കൾക്കും ഒപ്പമാണ് അദ്ദേഹം കളക്ടറേറ്റിൽ എത്തിയത്. മാവേലിക്കര ഇടത് സ്ഥാനാർഥി സി. എ. അരുൺ കുമാറും പത്രിക സമർപ്പിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി. പ്രസാദ് എന്നിവർക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്.
കോഴിക്കോട്ടെ ഇടത് സ്ഥാനാർഥി എളമരം കരീം പത്രകി സമർപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസിനും രാഷ്ട്രീയ ജനതാദൾ നേതാവ് എം.വി.ശ്രേയാംസ് കുമാറിനും ഒപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. പ്രതിഷേധങ്ങൾക്കൊടുവിൽ കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ നാമനിർദേശ പത്രിക നൽകി. നേരത്തെ, സിവിൽ ‌സ്റ്റേഷനിലെ ക്യൂവിൽ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കൺ നൽകിയില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ആരോപിച്ചിരുന്നു. ലോക്സ‌ഭ തെരഞ്ഞെടുപ്പിൻ്റെ നാമനിർദേശ പത്രികാ സമർപ്പണം വ്യാഴാഴ്ചയാണ് അവസാനിക്കുക. വൈകുന്നേരം മൂന്നുവരെ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഈ മാസം അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്

വയനാടിനെ ഇളക്കിമറിച്ച് വൻ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്‌ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം പത്രിക നൽകിയത്.
സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്‌ടറേറ്റിലെത്തിയത്.

article-image

deqwdewdsds

article-image

frfgrdfgdfg

article-image

dfsdfsdfsdfs

article-image

dfgsdfsdfsdfs

article-image

adsdswads

article-image

dfgfgdfgfgd

article-image

effds

article-image

dfggddfgdfgdfg

article-image

CDCDSDSAADS

You might also like

Most Viewed