മുറിയെടുത്തുത് കുടുംബം ആണെന്ന് പറഞ്ഞ്, നല്‍കിയത് നവീന്‍റെ രേഖകള്‍; അന്വേഷണത്തിന് പ്രത്യേക സംഘം
മലയാളി ദമ്പതികളെയും സുഹൃത്തായ യുവതിയെയും അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ചുപേർ അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി കെനി ബാഗ്രാ പറഞ്ഞു. കുടുംബം എന്ന നിലയിലാണ് ഹോട്ടലിൽ മുറിയെടുത്തത്. നവീന്റെ രേഖകളാണ് നൽകിയത്. മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്ന് പറഞ്ഞതായും എസ്പി പറഞ്ഞു.
28ന് എത്തിയവർ മൂന്ന് ദിവസം പുറത്തായിരുന്നു. ഏപ്രിൽ ഒന്ന് മുതലാണ് ഇവരെക്കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു. നവീൻ മറ്റുള്ളവരിൽ മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു. എന്തിന് ജിറോയിൽ എത്തിയെന്ന് അന്വേഷിക്കുന്നു. ബ്ലാക്ക് മാജിക് എന്ന കുടുംബത്തിന്റെ സംശയം അന്വേഷിക്കുമെന്നും എസ്പി അറിയിച്ചു.
അതേസമയം ദേവിയെയും സുഹൃത്ത് ആര്യയെയും വിചിത്രവിശ്വാസങ്ങളുടെ വഴിയിലേക്ക് നയിച്ചത് നവീൻ ആണെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന സൂചന. പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീൻ യുവതികളെ വിശ്വസിപ്പിച്ചു. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
dfsvvdsdfsds