സ്വർണ്ണവില റെക്കോഡ് വർദ്ധനവ്; പവന് 600 രൂപ വർധിച്ചു
സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ച് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വർധിച്ച് 6410 രൂപയുമായി. ഇന്നലെ പവന് 50,680 രൂപയായിരുന്നു വില.അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.
ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് കാണുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച് 2,12,582 ടൺ സ്വർണ്ണ൦ ഇന്നുവരെ ഖനനം ചെയ്തിട്ടുണ്ട്. ഇതിന്‍റെ വില ഏകദേശം 65 ട്രില്യൻ ഡോളർ വരും.
jkhjghbfvhfgdfgdfg