അഡ്വ. ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവെക്കാന്‍ പണം നല്‍കി മറിയാമ്മ ഉമ്മൻ
യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കി ഉമ്മന്‍ ചാണ്ടിയുടെ കുടുംബം. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം സ്ഥാനാര്‍ത്ഥിക്ക് കൈമാറിയത്.
പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തിലെത്തി. എംഎല്‍എ ചാണ്ടി ഉമ്മന്റെയും യുഡിഎഫ് നേതാക്കളുടേയും സാന്നിധ്യത്തില്‍ മറിയാമ്മ ഉമ്മന്‍ കെട്ടിവയ്ക്കാനുള്ള തുക ഫ്രാന്‍സിസ് ജോര്‍ജിന് കൈമാറി. സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്നു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കരുത്താകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പ്രതികരിച്ചു.
ewefrwerwewerw