അധ്വാനിച്ച് ഉണ്ടാക്കണം, ആരും വിയര്‍ക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട: സുരേഷ് ഗോപി
കരുവന്നൂരില്‍ താന്‍ നടത്തിയത് തൃശൂരുകാരുടെ സമരമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഒരു സമരത്തില്‍ അത് അവസാനിക്കില്ല. നിയമപരമായ നടപടികള്‍ ഒരു വശത്തൂടെ വരുന്നുണ്ട്. ഇഡി അതിന്റെ വഴിക്ക് പോകും. അവരുടെ ജോലി അവര്‍ കൃത്യസമയത്ത് ചെയ്യും. അതില്‍ തങ്ങള്‍ക്ക് ഇടപെടാന്‍ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
'ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് പരസ്പരം ഡീലില്‍ ഏര്‍പ്പെട്ടവരാണ്. സഹകരണ പ്രസ്ഥാനങ്ങളെ ചങ്ങലക്കിടുന്ന, വരച്ച വരയില്‍ നിര്‍ത്തുന്ന കാലം വരും. അതിന്റെ നിയമനിര്‍മാണത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള എംപി ആയിരിക്കും താന്‍. അങ്ങനെ ആരും വിയര്‍ക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല. അധ്വാനിച്ച് ഉണ്ടാക്കണം. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഇല്ലാത്തവര്‍ക്ക് 15 കോടിയും 12 കോടിയും നല്‍കി. രാജ്യം അതില്‍ ഇടപെടും', സുരേഷ് ഗോപി പറഞ്ഞു.
ADSADSDSDDS