കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് പിണറായി വിജയൻ


കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ട്. കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചതാണ് ബിജെപിക്ക് ഗുണമായത് എന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിൻ്റെ നിയമ സംവിധാനങ്ങൾ എല്ലാം അട്ടിമറിക്കുകയാണ്. ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ഇടപ്പെടലുകൾ നടത്തുന്നു. ആർഎസ്എസ് നിലപാട് അതു പോലെ ആവർത്തിക്കുന്ന കോൺഗ്രസ് നേതാക്കൾ ഉണ്ട്. കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത്.

സിഎഎ മുസ്‌ലിമിനെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കാനാണ്. ഇതിനെതിരെ കേരളം ആദ്യ ഘട്ടത്തിൽ നിയമസഭയിൽ പ്രമേയം പാസാക്കി. എന്നാൽ ഇതിനെ കോൺഗ്രസ് പിന്നീട് തള്ളിപ്പറയുകയായിരുന്നു. ഡൽഹിയിൽ നടന്ന സിഎഎ പ്രതിഷേധത്തിലൊന്നും കോൺഗ്രസിനെ കണ്ടില്ല. ഇപ്പോൾ ചട്ടം വന്നപ്പോഴും കോൺഗ്രസ് അതിനെതിരെ പ്രതികരിച്ചിട്ടില്ല.

ജയിലിൽ പോകാൻ ഭയന്നിട്ടാണ് നേതാക്കൾ ബിജെപി യിൽ പോകുന്നതെന്ന് രാഹുൽ പറഞ്ഞു. ഇത്തരം പ്രസ്താവനയിലൂടെ എന്ത് സന്ദേശമാണ് രാഹുൽ നൽകുന്നത്. കോൺഗ്രസ്‌ ഭരിക്കുമ്പോൾ അന്യായമായി എത്ര പേരെ ജയിലിൽ ഇട്ടിട്ടുണ്ട്? എന്നിട്ട് അവർ ആരെങ്കിലും പാർട്ടി മാറിയിട്ടുണ്ടോ? വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസ്‌. കഴിഞ്ഞ അഞ്ചു വർഷകാലത്തെ അനുഭവം ഇത് തെളിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

article-image

asdffs

You might also like

Most Viewed