യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയതെന്ന് ധനമന്ത്രി
കടമെടുപ്പ് പരിധി കേസിൽ സുപ്രിം കോടതിയുടെ ഇടക്കാല വിധി കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. യാചിക്കാനല്ല, അർഹമായ കാര്യങ്ങൾ നേടിയെടുക്കാനാണ് സുപ്രിംകോടതിയിൽ പോയത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം കൊടുത്ത ഹർജി ഭരണഘടനപരമായ ഗൗരവം ഉള്ളതാണ്. സുപ്രിം കോടതി അതാണ് വ്യക്തമാക്കിയത്. ഭരണഘടനാ ബഞ്ചിന് കേസ് കൈമാറിയത് ഇന്ത്യയുടെ ചരിത്രത്തിലെ വളരെ പ്രധാന കാര്യം. സാമ്പത്തിക കാര്യങ്ങളിൽ ഇത്തരം വിധി ആദ്യം. മുൻപ് എടുത്തു കൊണ്ടിരുന്ന പണം 15 ആം ധനകാര്യ കമ്മീഷൻ വെട്ടിക്കുറച്ചു. 13600 കോടി കിട്ടിയത് കേരളത്തിന് അധികമായി കിട്ടിയതല്ല. കിട്ടാനുള്ളതിൻ്റെ പകുതി ലഭിച്ചിട്ടില്ല. അത്യാവശ്യമുള്ള ഒരു കാര്യത്തിനും കുറവ് ഉണ്ടാകില്ല. നിയന്ത്രണം ഉണ്ടാകും. കോടതിയിൽ പോയത് പ്ലാൻ ബി ആണ്. ധൂർത്തില്ല. അതിന് തെളിവാണ് കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ച അംഗീകാരങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
tfgrtrrtrter