റിയാസ് മൗലവി കേസ്; വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി


റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കതിരെ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തെങ്ങിൽ നിന്നും വീണു പരിക്കൊന്നും പറ്റിയില്ല, പക്ഷേ തല പോയെന്നു പറഞ്ഞതു പോലെയാണ് റിയാസ് വധകേസിലെ മുഖ്യമന്ത്രിയുടെ വാദമെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കേസ് നടത്തി, പക്ഷേ പ്രതികൾ രക്ഷപെട്ടു പോയി. വർത്തമാനം മാത്രം പോരാ, പ്രവൃത്തിയും വേണമല്ലോ എന്നും അദ്ദേഹം പ്രതികരിച്ചു.

'കേസിലെ പ്രതികൾ ഈസി ആയി ഊരിപ്പോയി. എന്നിട്ട് കേസ് നല്ല പോലെ നടത്തി എന്നത് വിചിത്ര വാദമാണ്. ഒരുപാട് കേസിൽ ഇങ്ങനെ സംഭവിച്ചു. റിയാസ് മൗലവി വധത്തിൽ പ്രതികളെ രക്ഷപ്പെടുത്തിയതല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഈ കേസിൽ അന്വേഷണവും പ്രോസിക്യൂഷനും മര്യാദക്ക് നടന്നില്ല. യുഎപിഎ ചുമത്തുന്നതിനു എതിരായി യുഡിഎഫ് പറഞ്ഞിട്ടുണ്ട്. അത് നയപരമായ കാര്യമാണ്. പക്ഷേ എത്ര കേസുകളിൽ സർക്കാർ യുഎപിഎ ചുമത്തി. എന്തുകൊണ്ടാണ് ഇതിൽ യുഎപിഎ ഒഴിവായത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

article-image

efrsdfgdfgdfgdfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed