ആടുജീവിതത്തിലെ നായകൻ നജീബിന്റെ പേരമകൾ അന്തരിച്ചു


ആലപ്പുഴ:

ആടുജീവിതം സിനിമയ്ക്കും നോവലിനും കാരണക്കാരനായ നജീബിന്റെ പേരമകൾ അന്തരിച്ചു. ആടുജീവിതം സിനിമ വരുന്ന വ്യാഴാഴ്ച റിലീസാവാനിരിക്കെയാണ് നജീബിന്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിത ദുരന്തമെത്തിയത്. നജീബിന്റെ മകനും പ്രവാസിയുമായ ഷഫീറിന്റെ ഏക മകൾ സഫാ മറിയമാണ് ഇന്ന് വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. കുട്ടിയ്ക്ക് ഒന്നര വയസ്സായിരുന്നു. നജീബിന്റെ കൂടെ തന്നെയായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്. ഒമാനിലെ മസ്‌കറ്റ് നെസ്റ്റോ സൂപ്പർമാർക്കറ്റിൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരുന്ന ഷഫീർ ആടുജീവിതം റിലീസ് പ്രമാണിച്ച് നാളെ നാട്ടിലേക്ക് വരാനിരിക്കുപ്പോഴാണ് അപ്രതീക്ഷിതമായുള്ള മകളുടെ വിയോഗം സംഭവിച്ചത്.

ആടുജീവിതത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നിരവധി മാധ്യമങ്ങൾ നജീബുമായി അഭിമുഖം നടത്തിയിരുന്നു. ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികളിലും നജീബ് പങ്കെടുത്തിരുന്നു. ആടുജീവിതം നോവലിൽ പ്രതിപാദിക്കുന്ന ദുരന്തജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ നജീബ് എന്ന ഷുക്കൂർ പിന്നീട് പതിറ്റാണ്ടുകളോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 2020 ഡിസംബറിലാണ് അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് ബ്ഹറൈനിൽ നിന്ന് ആലപ്പുഴ പത്തിശ്ശേരിയിലേക്ക് തിരിച്ചെത്തിയത്.

article-image

aa

You might also like

Most Viewed