അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്
ലോറിയിൽനിന്ന് കല്ലുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അദാനി ഗ്രൂപ്പ് യുവാവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. മരിച്ച അനന്തുവിന്‍റെ കുടുംബത്തെ നേരിൽക്കണ്ടാണ് കമ്പനി അധികൃതർ സഹായസന്നദ്ധത അറിയിച്ചത്. വിഷയത്തിൽ കലക്ടർ വിളിച്ചുചേർത്ത യോഗത്തിലും ധനസഹായത്തെപ്പറ്റി തീരുമാനമായിരുന്നില്ല. ഇതിനുപിന്നാലെയാണ് സഹായ സന്നദ്ധത അറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. മറ്റൊരു ടിപ്പർ അുപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക സന്ധ്യാറാണിക്കും അദാനി ഗ്രൂപ്പ് ധനസഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് എത്ര തുകയാണെന്ന് തീരുമാനമായിട്ടില്ല.
വിഴിഞ്ഞം തുറമുഖനിർമാണപ്രവർത്തനങ്ങൾക്കായി കൊണ്ടുപോയ കല്ല് ലോറിയിൽനിന്ന് തെറിച്ചുവീണാണ് 26കാരനായ അനന്തു മരിച്ചത്. മുഖത്ത് കല്ല് വീണതോടെ അന്തു ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
്ംിുിു