തിരവനന്തപുരത്തെ വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്


കേരളത്തില്‍ എത്തിയ നടൻ വിജയിക്ക് ആരാധകർ ഒരുക്കിയത് വൻ സ്വീകരണമായിരുന്നു. മലയാളി ആരാധകർക്ക് നന്ദി അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ സെല്‍ഫി വീഡിയോയ്‌ക്കൊപ്പമായിരുന്നു വിജയ് നന്ദി പങ്കുവെച്ചത്. തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പമായിരുന്നു താരത്തിന്റെ വിഡിയോ. എന്റെ അനിയത്തിമാര്‍, അനിയന്‍മാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എന്നാണ് വിജയ് കുറിച്ചത്. പൂര്‍ണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്.

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് താരം കേരളത്തിൽ എത്തിയത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്.സയന്‍സ് ഫിക്ഷന്‍ ചിത്രം ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തലസ്ഥാനത്ത് എത്തിയത്. വന്‍ ജനാവലിയാണ് വിമാനത്തവളത്തിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

article-image

ddfsdsdsdfs

You might also like

Most Viewed