എൽഡിഎഫും യുഡിഎഫും കൈകോർക്കുന്നു, അഴിമതിക്കാരെ സംരക്ഷിക്കാനും ഒറ്റക്കെട്ട്: കെ സുരേന്ദ്രൻ


എൻഡിഎ ഇത്തവണ മികച്ച വിജയം നേടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫും യുഡിഎഫും കൈകോർക്കുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കാനും ഒറ്റക്കെട്ടാണ്. അഴിമതിക്കാർ അകത്താകും എന്ന ബോധ്യം വന്നു. കേരളത്തിൽ പല കേസും ഇഡി അന്വേഷിക്കുന്നുണ്ട്. സഹകരണ ബാങ്ക് കൊള്ളയടിക്കുന്നു, മാസപ്പടി കേസിൽ അന്വേഷണം നടക്കുന്നു. അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഈ ഐക്യപ്പെടലെന്നും സുരേന്ദ്രൻ പറഞ്ഞു.

തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കൾക്കെന്ന റിയാസിൻ്റെ പ്രതികരണത്തിനും സുരേന്ദ്രൻ മറുപടി നൽകി. മൂക്ക് തെറിക്കും എന്ന് പറഞ്ഞിട്ടില്ല. ഉപ്പുതിന്നാൽ വെള്ളം കുടിക്കും. അഴിമതി നടത്തിയിട്ടില്ലെങ്കിൽ ആരുടെ മൂക്കും തെറിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ട എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് അപകടരമായ പ്രസ്താവന നടത്തി. ക്രിസ്ത്യാനികൾ അക്രമത്തിന് ശ്രമിച്ചു എന്ന നിലയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ തൃശ്ശൂരിലെ യോഗത്തെ പരിഹസിച്ചു. അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണ്. കൊടകരയിലേത് കള്ളപ്പണ കേസല്ല. അത് കവർച്ചാ കേസാണ്. സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

article-image

gfghghghghfghfghfg

You might also like

Most Viewed