ഷാഫി പറമ്പിലിനൊപ്പം ജില്ലകളിൽ യൂത്ത് കോൺഗ്രസിനെ നയിച്ചവര്‍ക്ക് ഡിസിസി ഭാരവാഹിത്വം
യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്നവര്‍ക്ക് കോൺഗ്രസ് പാര്‍ട്ടിയിൽ പുതിയ ചുമതല. ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിനെ നയിച്ചവരെയാണ് ഡിസിസി ഭാരവാഹിത്വത്തിലേക്ക് ഉയര്‍ത്തിയത്. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നവരെ ഡിസിസി വൈസ് പ്രസിഡന്റുമാരായാണ് ഉയര്‍ത്തിയത്. ഇതേസമയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായിരുന്നവരെ ഡിസിസികളിലെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു. യൂത്ത് കോൺഗ്രസ് നേതൃത്വ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ചുമതല നൽകിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഇപ്പോഴും തുടരുന്ന ഒരാഴൊഴിച്ച് മുൻപ് പ്രസിഡന്റുമാരായിരുന്ന 13 പേരെയും ഡിസിസി ഭാരവാഹികളാക്കി.
ബിപി പ്രദീപ് കുമാര്‍-കാസര്‍ഗോഡ്, സുദീപ് ജയിംസ്-കണ്ണൂര്‍, ഷംഷാദ് മരക്കാര്‍-വയനാട്, ഷാജി പാച്ചേരി - മലപ്പുറം, ടിഎച്ച് ഫിറോസ് ബാബു - പാലക്കാട്, ടിറ്റോ ആന്റണി - എറണാകുളം, ചിന്റു കുര്യൻ - കോട്ടയം, മുകേഷ് മോഹൻ - ഇടു്കി, അരുൺ കെഎസ് -ഇടുക്കി, ടിജിൻ ജോസഫ്-ആലപ്പുഴ, എംജി കണ്ണൻ - പത്തനംതിട്ട, അരുൺ രാജ് - കൊല്ലം, സുധീര്‍ ഷാ പാലോട് - തിരുവനന്തപുരം എന്നിവരാണ് പുതിയ ഡിസിസി വൈസ് പ്രസിഡന്റുമാര്‍.
ഇപി രാജീവ്, ഹാരിഷ് ചിറക്കാട്ടിൽ, പികെ നൗഫൽ ബാബു എന്നിവരെ മലപ്പുറത്തും പികെ രാഗേഷ്, ധനീഷ് ലാൽ, ശരണ്യ എന്നിവരെ കോഴിക്കോടും കെഎം ഫെബിനെ പാലക്കാടും ശോഭ സുബിലിനെ തൃശ്ശൂരും, ജിന്റോ ജോണിനെ എറണാകുളത്തും ജോബിൻ ജേക്കബിനെ കോട്ടയത്തും ബിനു ചുള്ളിയിലിനെ ആലപ്പുഴയിലും റോബിൻ പരുമലയെ പത്തനംതിട്ടയിലും ഫൈസൽ കുളപ്പാടം, അബിൻ ആര്‍എസ്, ദിനേശ് ബാബു എന്നിവരെ കൊല്ലത്തും നിനോ അലകസിനെ തിരുവനന്തപുരത്തും ഡിസിസി ജനറൽ സെക്രട്ടറിമാരായി നിയമിച്ചു.
dffdfffdfdfdfddf