കെ.രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡ് തീയിട്ടു; യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എൽ ഡി എഫ്
ആലത്തൂർ മണ്ഡലം ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ ബോർഡിന് തീയിട്ടു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോർഡിനാണ് തീയിട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എൽ ഡി എഫ് ആരോപിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. തീ സമീപത്തെ പറമ്പിലേക്കും വ്യാപിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
bcvbvvbvbv