കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിൽ: കെ സുരേന്ദ്രൻ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി കാണിച്ചാൽ അയാളെ പൂവിട്ട് പൂജിക്കണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. കെജ്‌രിവാളിന്റേത് ഗുരുതരമായ കേസാണ്. കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണ്. കേരളത്തിൽ ഇഡിയുടെ വല്ല നടപടിയും വന്നാൽ സതീശൻ മാറ്റി പറയുമോയെന്ന് അദ്ദേഹം ചോദിച്ചു.
മാസപ്പടിയിൽ മുഖ്യമന്ത്രിക്കെതിരെ നടപടി വേണം എന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസി നടപടിയിലേക്ക് പോകുമ്പോൾ കോൺഗ്രസ് നിലപാട് മാറ്റുന്നു. കേരളത്തിൽ ആകുമോ അടുത്ത നടപടി എന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കേസിലും ശരിയായ നിലയിൽ അന്വേഷണം മുന്നോട്ടു കൊണ്ട് പോകും. കേരളത്തിലും വ്യത്യാസം ഉണ്ടാകില്ല. കേന്ദ്രം ഒന്നും ചെയ്യുന്നില്ല എന്ന് പറയും, ചെയ്യുമ്പോൾ അയ്യോ വിളിച്ച് വരുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
axasasadsxdsdsads