ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് മരണം
ഇടുക്കിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപമുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരികളുമായെത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
േ്ിനേ്ി