കൊലയാളി കാട്ടാനക്കടുത്ത് നിന്ന് ഫോട്ടോ; യുവാക്കൾക്കെതിരെ കേസ്

മൂന്നാറില്‍ കൊലയാളി കാട്ടാന കട്ടക്കൊമ്പനടുത്ത് നിന്ന് ഫോട്ടോ എടുത്ത രണ്ട് യുവാക്കൾക്കെതിരെ കേസ്. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ, രവി എന്നിവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പാണ് കേസെടുത്തത്. ഇരുവരും കാട്ടാനക്ക് മുമ്പിൽ നിന്ന് പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനം വകുപ്പ് കേസെടുത്തത്.
സെന്തിൽ ആണ് ചിത്രത്തിന് പോസ് ചെയ്തത്. രവിയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയത്. നാല് ദിവസം മുമ്പ് മൂന്നാറിലെ സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ കട്ടക്കൊമ്പൻ ഇറങ്ങുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തിരുന്നു. രണ്ടു പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കാട്ടാനയാണ് കട്ടക്കൊമ്പൻ.
ASDADSDASADSADSDS