രാജീവ് ചന്ദ്രശേഖറുമായി യാതൊരു ബന്ധവുമില്ല; 24 ചാനല്‍ തന്നെ വേട്ടയാടുകയാണ്; ഇ പി ജയരാജന്‍

രാജീവ് ചന്ദ്രശേഖറുമായി ബന്ധമെന്ന പ്രതിപക്ഷ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഇതുവരെ നേരില്‍ കണ്ടിട്ടില്ല, ഫോണില്‍ വിളിച്ച ബന്ധം പോലുമില്ല. പത്രത്തിലും പടത്തിലും കണ്ട പരിചയം മാത്രമാണുള്ളതെന്നും ഇ പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും ഇപി പ്രതികരിച്ചു. എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതെന്ന് ചോദിച്ച ഇ പി ജയരാജന്‍, തനിക്ക് ബിസിനസുണ്ടെങ്കില്‍ എല്ലാം സതീശന് എഴുതി കൊടുക്കാമെന്നും വെല്ലുവിളിച്ചു. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ഒരു ബന്ധവുമില്ല. അതിന്റെ ഉപദേശകന്‍ മാത്രമായിരുന്നു താനെന്നും ഇപി പ്രതികരിച്ചു.
24 ചാനല്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ഇപി ആരോപിച്ചു. കുറച്ചുകാലമായി 24 ചാനല്‍ തന്നെ വേട്ടയാടുന്നു. ആരുടെയോ കയ്യില്‍ നിന്ന് ക്വട്ടേഷനെടുത്താണ് തന്നെ വേട്ടയാടുന്നത്. ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചു. ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നു. സ്‌പോണ്‍സേര്‍ഡ് വാര്‍ത്തകളാണ് നല്‍കുന്നത്. ഇതിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തിഹത്യ നടത്തുകയാണ്. ചാനലിനെതിരെ സൈബര്‍ കേസും ക്രിമിനല്‍ കേസും നല്‍കുമെന്നും ഇപി പറഞ്ഞു.
uiohhhioioio