കൊല്ലത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു


കൊല്ലം ചടയമംഗലം പോരേടത്ത് ബന്ധു പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പ്രതി പോരേടം സ്വദേശി സനൽ റിമാൻഡിൽ.

കൊല്ലത്ത് പോരേടം ചന്തമുക്കിലായിരുന്നു സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് കലേഷിനെ ബന്ധുവായ സനൽ ആക്രമിച്ചത്. സനലിൻ്റെ ഭാര്യയുമായി കലേഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയ സനൽ, ബക്കറ്റിൽ കൊണ്ടു വന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

പെട്രോൾ ഒഴിച്ചപ്പോൾ പുറത്തേക്ക് ഓടിയ കലേഷിൻ്റെ ദേഹത്തേക്ക് പ്രതി പന്തത്തിൽ തീകൊളുത്തി എറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചത്. കലേഷിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. തീ കൊളുത്തിയ ശേഷം സനൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

article-image

dsadssadsadsdsa

You might also like

Most Viewed