സുരേഷ് ഗോപിയെ ബിജെപി മുതലെടുക്കുകയാണെന്ന് കൊല്ലം സ്ഥാനാർത്ഥി മുകേഷ്

സുരേഷ് ഗോപിയെ ബിജെപി മുതലെടുക്കുകയാണെന്ന് കൊല്ലത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്. സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച് ബിജെപി ഇത് മുതലെടുക്കുകയാണ്. സുരേഷ് ഗോപിയുമായി രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായെന്നും മുകേഷ് പറഞ്ഞു.
'സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്, അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്. എന്നിട്ട് അതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കും. അങ്ങനെ ചെയ്യരുത്. സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്. മനുഷ്യസ്‌നേഹിയുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായി.', മുകേഷ് പറഞ്ഞു.
രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്ന് തൃശൂരില്‍ നിന്ന് സുരേഷ് ഗോപി, രണ്ട് കൊല്ലത്ത് നിന്ന് മുകേഷ്. വരുന്ന തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പമായിരിക്കുമെന്നും മുകേഷ് പറഞ്ഞു. ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം. കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്ന് മത്സരിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള നിരവധിപേര്‍ മത്സരിക്കുകയും ചെയ്തപ്പോള്‍ ഒരു ഫാള്‍സ് ട്രെന്‍ഡ് വന്നു. അതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കേരളത്തില്‍ ജനങ്ങള്‍ പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയാണെന്നും മുകേഷ് പറഞ്ഞു.
asdadsadsads