പി സി ജോര്‍ജുമായി പിണക്കമില്ല, ഞാന്‍ വെറുമൊരു സ്‌മോള്‍ ബോയ് അല്ലേ, വിട്ടുകള'; തുഷാര്‍


പി സി ജോര്‍ജുമായി തനിക്ക് യാതൊരു പിണക്കവുമില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പി സി ജോര്‍ജുമായുള്ള പിണക്കം മാറിയോ എന്ന ചോദ്യത്തിന്, 'തനിക്ക് ആരോടും പിണക്കമില്ല, താനൊരു സ്‌മോള്‍ ബോയ് അല്ലേ വിട്ടുകള' എന്നായിരുന്നു മറുപടി. പി സി ജോര്‍ജ് പ്രചാരണത്തിന് വരുമോ എന്നറിയില്ല, അത് പറയേണ്ടത് ബിജെപിയാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയെ സ്‌മോള്‍ ബോയ് എന്ന് പി സി ജോര്‍ജ് വിശേഷിപ്പിച്ചിരുന്നു. സ്‌മോള്‍ ബോയിയായ തുഷാര്‍ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടിയില്ലെന്നായിരുന്നു പി സി ജോര്‍ജ് പറഞ്ഞത്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ വിമര്‍ശനവുമായി നേരത്തെയും പി സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്നായിരുന്നു ഇതിന് അന്ന് തുഷാര്‍ നല്‍കിയ മറുപടി.

article-image

fghxfgfgfgdfgdfg

You might also like

Most Viewed