പൂഞ്ഞാർ വിഷയം; പ്രസ്താവനയിൽ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്ന് അബ്ദു സമദ് പൂക്കോട്ടൂർ


 

കോട്ടയം പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെ സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ. വസ്തുതകൾക്ക് നിരക്കാത്ത പരാമർശമാണെന്ന് എല്ലാവർക്കും ബോധ്യമായിട്ടും ഖേദം പ്രകടിപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.

കുറ്റവാളികളെ മതം തിരിച്ച് ആക്ഷേപിച്ച സമീപനം മതേതര സ്വഭാവത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടിയാണ്. ഉത്തരേന്ത്യയിലെ ചില നേതാക്കൾ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടേതെന്നും സമദ് പൂക്കോട്ടൂർ. ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ നടന്ന സംഭവത്തിൽ വിമർശനം ഉന്നയിച്ചത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു.

അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂഞ്ഞാർ സെൻറ് മേരീസ് ഫെറോന ചർച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസിൽ 27 വിദ്യാർഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേർത്തിരുന്നത്. ഇതിൽ 10 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. കേസിൽ മുഴുവൻ പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

article-image

DCVXCFVBCFVX

You might also like

Most Viewed