കെ മുരളീധരനെക്കാൾ വലിയ പോരാളിയല്ല ഷാഫി പറമ്പിൽ: കെ കെ ശൈലജ


കെ മുരളീധരനെക്കാൾ വലിയ പോരാളിയല്ല ഷാഫി പറമ്പിലെന്ന് കെ കെ ശൈലജ. സ്ഥാനാർത്ഥിയായി ആര് വന്നാലും വടകരയിൽ എൽഡിഎഫ് വിജയിക്കും. വടകരയിൽ ടിപി വധം മാത്രമാണ് യുഡിഎഫിന്റെ പ്രചാരണ ആയുധം.

നാടിനെ ബാധിക്കുന്ന മറ്റ് വിഷയങ്ങളൊന്നും ചർച്ച ചെയ്യുന്നില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. വടകര സ്വന്തം നാടാണ്. വിസിറ്റിംഗ് വിസയിൽ വന്നത് താനല്ലെന്ന് കെ കെ ശൈലജ പറഞ്ഞു. കേരളത്തിലെ വിഷയങ്ങൾ കേന്ദ്രത്തെ അറിയിക്കുന്നതിൽ ഇവിടുത്തെ കോൺഗ്രസ് എംപിമാ‍ർ നിശബ്ദരായിരുന്നു. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഉന്നയിക്കേണ്ട ഘട്ടത്തിൽ എംപിമാ‍ർ നിഷ്ക്രിയരായിരുന്നു. എന്നാൽ ഒരു എംപി മാത്രമാണ് കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത് എന്നിരുന്നിട്ടും പാർ‌ലമെന്റിൽ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയർത്തി. കേരളത്തിലേത് പോലെ മതേതരത്വം നിലനി‍ർത്തുന്നതിന് ജനങ്ങൾ ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തുമെന്ന് തന്നെയാണ് കരുതുന്നത്.

മന്ത്രിയായിരിക്കെ ഏൽപ്പിച്ച ചുമതല കൃത്യമായി നിർ‌വ്വഹിച്ചു. പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളിൽ മന്ത്രി എന്ന നിലയിൽ വേണ്ടത് പ്രവ‍ർത്തിച്ചു. ആരോഗ്യ വകുപ്പ് മാത്രമല്ല എല്ലാ വകുപ്പുകളും സഹായിച്ചു. ജനാധിപത്യം ഭീഷണി നേരിടുന്ന സമയത്ത് ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയാണെന്നും ശൈലജ വ്യക്തമാക്കി. പാ‍ർ‌ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അനുസരിച്ചാണ് പ്രവ‍ർത്തിക്കുന്നത്. നിലവിൽ തന്റെ ശബ്ദം പാ‍ർലമെന്റിൽ ഉണ്ടാകണമെന്നാണ് പാർട്ടിയുടെ തീരുമാനമെന്നും ശൈലജ വ്യക്തമാക്കി.

article-image

cdsdadsadsdsa

You might also like

Most Viewed