ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ആനുകൂല്യങ്ങള്‍ പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനം

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ആനുകൂല്യങ്ങള്‍ പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനം. പിഎഫില്‍ ചേര്‍ക്കുന്ന തുക രണ്ട് വര്‍ഷത്തേക്ക് ഉപയോഗിക്കാനാകില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
നാഷണല്‍ ജുഡീഷ്യല്‍ പേ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങളിലാണ് സര്‍ക്കാരിന്റെ തീരുമാനം. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2022 ജൂലൈ മുതലുള്ള കുടിശ്ശികയാണ് പിഎഫില്‍ ലയിപ്പിക്കുന്നത്. ഇത് ഉടന്‍ അനുവദിക്കണമെന്ന് സുപീംകോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നടപടിയില്‍ എതിര്‍പ്പുമായി കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
saddsadsdsaads