പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി കേരളത്തിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി പ്രചാരണത്തിനായാണ് മോദി എത്തുക. റോഡ്‌ഷോയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. മാര്‍ച്ച് 15ന് വൈകിട്ട് അഞ്ച് മണിക്കാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന റോഡ് ഷോ.
dsafsfd