പിസി ജോർജിന്റെ ‘സ്മോൾ ബോയ്’ പരാമർശം; പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി നേതാവ് പി.സി. ജോർജിെൻറ സഹായം തേടേണ്ട ആവശ്യമില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബി.ജെ.പി നേതാവായ പി. സി. ജോർജ് എൻ.ഡി.എ സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കേണ്ടതാണ്. പി.സി. ജോർജിന്റെ പ്രസ്താവനകൾ ബി.ഡി.ജെ.എസിന് കൂടുതൽ വോട്ട് ലഭിക്കാനിടയാക്കുമെന്നതിൽ സംശയമില്ലെന്ന് തുഷാർ പറഞ്ഞു. അദ്ദേഹം എപ്പോഴുമെന്നതുപോലെ എന്തെങ്കിലുമൊക്കെ പറയുന്നത് താൻ ശ്രദ്ധിക്കാറില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു. തുഷാറിനെ പി.സി. ജോർജ് സ്മോൾ ബോയ് എന്നു വിളിച്ചിരുന്നു. താൻ സ്മോൾ ബോയ് തന്നെയാണെന്നും അതിനാൽ തന്നെ വലിയ നേതാവായ പി.സി. ജോർജിെൻറ വാക്കുകൾക്ക് മറുപടി പറയാനില്ലെന്നും തുഷാർ പറഞ്ഞു.
അതേസമയം ബി.ഡി.ജെ.എസ് നേതാക്കളും പി.സി. ജോർജും തമ്മിൽ വാക്കേറ്റം തുടരുന്നത് ബി.ജെ.പിയെ ഉൾപ്പെടെ അസ്വസ്ഥരാക്കുന്നുണ്ട്. എൻ.ഡി.എയിലുള്ള ഒരാളെന്ന നിലയിൽ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കണമെന്ന് പി.സി. ജോർജിനോടോ തന്നോടോ പ്രത്യേകിച്ച് ആരും അഭ്യർത്ഥിക്കേണ്ട കാര്യമില്ലെന്നാണ് തുഷാർ അഭിപ്രായപ്പെടുന്നത്. എൻ.ഡി.എ മുന്നണിയിൽ മത്സരിക്കുന്നവരെ പിന്തുണയ്ക്കുകയും അവർക്കായി പ്രവർത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും തുഷാർ ഓർമിപ്പിച്ചു.
zxfzcv